കെഎഫ്ആർഐ സുവർണ ജൂബിലി
പ്രകൃതിയും അറിവും പരിപോഷിപ്പിക്കുന്ന സുവർണ്ണ വർഷങ്ങൾ : 1975-2025
""വനശാസ്ത്ര ഗവേഷണത്തിലും നൂതനത്വത്തിലും 50 വർഷത്തെ മികവ് ആഘോഷിക്കുന്നു""
വന ശാസ്ത്രം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം എന്നീ ഗവേഷണ മേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിപ്പോരുന്ന കെ എഫ് ആര്‍ ഐ 50 വര്‍ഷം പിന്നിടുകയാണ്. ഈ സുവർണ ജൂബിലി വര്‍ഷത്തില്‍ ഞങ്ങള്‍ പിന്നിട്ട ഗവേഷണ പാതയിലെ നാഴികക്കല്ലുകളെക്കുറിച്ചു മനസ്സിലാക്കുവാനും, ഞങ്ങളുടെ മുൻകാല നേട്ടങ്ങൾ ആഘോഷിക്കുന്നതിനും വന ഗവേഷണത്തിൻ്റെയും സംരക്ഷണത്തിൻ്റെയും ഭാവി രൂപപ്പെടുത്തുന്നതിനും ഞങ്ങളോടൊപ്പം ചേരാൻ ഏവരേയും ക്ഷണിക്കുന്നു.
ഉഷ്ണമേഖലാ വനമേഖലയിലെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിരമായ വിനിയോഗം, ശാസ്ത്രീയമായ പരിപാലനം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വനവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും ശാസ്ത്രീയ പിന്തുണ നൽകുന്നതിനുംഉള്ള മികവിൻ്റെ കേന്ദ്രമായാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്.
കെഎഫ്ആർഐയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ സുവർണജൂബിലി ആഘോഷങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെടുന്നത്. മുഖ്യപ്രഭാഷണങ്ങൾ, ലോഗോ അനാച്ഛാദനം, പ്രസക്തമായ വിഷയങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ, എക്സിബിഷനുകൾ എന്നിവയുൾപ്പെടെ നിരവധി സെഷനുകളിലായാണ് ഈ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.